ബംഗളൂരു ബലാത്സംഗക്കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ശിക്ഷാവിധി ഇന്ന്

 



ബംഗളൂരു: എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ പ്രതിയായ ബംഗളൂരു ബലാത്സംഗക്കേസിൽ ഇന്ന് വിധി പറയും. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്നലെ കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ട് തവണ പീഡനത്തിന് ഇരയാക്കി വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി എന്നതാണ് കേസ്.

ജൂലൈ 18 ന് വാദം കേൾക്കൽ പൂർത്തിയായ കേസിൽ വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

Post a Comment

0 Comments