കൽപ്പറ്റ: എസ്കെഎം ജയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കരിയർ ദിനാചരണം പ്രിൻസിപ്പാൾ വിവേകാനന്ദൻ എം ഉദ്ഘാടനം ചെയ്തു.രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥി മുഹമ്മദ് ഷഹൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കരിയർ ഗൈഡ് പ്രസാദ് കെ കരിയർ ദിന സന്ദേശം നൽകി.കരിയർ എക്സ്പേർട്ട് പി.പി അജിത് ,സൗഹൃദ കോർഡിനേറ്റർ കെ ഷാജി, കൊമേഴ്സ് വിദ്യാർത്ഥിനി ആയിഷ ഹനാൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ എസ്.കെ.എം ജെ പൂർവ്വ വിദ്യാർത്ഥിയും എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി സ്പേസ് സയൻസിൽ ഒന്നാ റാങ്ക് നേടുകയും ചെയ്ത കെ. എസ് അശ്വിനെ ആദരിച്ചു.
കരിയർ എഫ് എം വഴി എല്ലാ വിദ്യാർത്ഥികളിലും കരിയർ പ്ലാനിങ്ങ് എന്ന ആശയം എത്തിച്ചു. അദ്ധ്യാപകർ അവരവരുടെ വിഷയങ്ങളിലെ കരിയർ സാധ്യതകളെക്കുറിച്ച് ക്ലാസ്സ് എടുത്തു.
0 Comments