മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. വനം ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍.
0 Comments