കെട്ടുകാഴ്ചകൾക്ക് പൂട്ടു വീഴുന്നു? ഉത്സവങ്ങൾക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ

പാലക്കാട്: ദീപാലങ്കാരങ്ങള്‍, വലിയ രൂപങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇനിമുതല്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ വരും. സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച്, വലിയ കെട്ടുകാഴ്ചകള്‍ക്ക് ഇനിമുതല്‍ ഒരു മാസം മുൻപ് അനുമതി വാങ്ങണം.

കൂടാതെ, അനുമതിയില്ലാതെ പുറത്തുനിന്നും കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കെട്ടുത്സവങ്ങള്‍, കാവടി ഉത്സവം, ഗണേശ ചതുര്‍ത്തി തുടങ്ങിയ ഉത്സവങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമാകും. ഉത്സവങ്ങള്‍ തുടങ്ങുന്നതിന് ആറു മാസം മുൻപ് തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും, ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments