തിരുവനന്തപുരം:മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘ അമ്മ ‘യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മോഹല്‍ലാല്‍. ‘അമ്മ’യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
പുതിയ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടിയും എത്തിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചു
0 Comments