കേളകം : മഞ്ഞളാംപുറം യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും കർക്കിടക മരുന്ന് കഞ്ഞി വിതരണവും നടത്തി. കർക്കിടകത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉൾപ്പെടുത്തി ഡോ. രാജീവ് കെ.എസ് ക്ലാസ് നയിച്ചു. പി ടി എ പ്രസിഡണ്ട് ബഷീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് എൻ.ജെ സൂസമ്മ, സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും കർക്കിടക മരുന്ന് കഞ്ഞി വിതരണവും നടത്തി.
0 Comments