രാമച്ചി: കേളകം പഞ്ചായത്തിലെ രാമച്ചിയില്‍ വളര്‍ത്തുനായയെ പുലി കൊന്നു തിന്നു. പളളിവാതുക്കല്‍ ഏബ്രഹാമിന്റെ പട്ടിയെയാണ് പുലി തിന്നത്. കൃഷിയിടത്തിലുളള പുകപ്പുരയില്‍ റബര്‍ ഷീറ്റിന് കാവലിനായി കെട്ടിയിട്ടിരുന്ന പട്ടിയെയാണ് പുലി പിടിച്ചത്. പട്ടിയുടെ പകുതി പുലി ഭക്ഷിച്ചു. പുലി പിടിച്ചതാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് എസ്.എഫ്.ഒ. ടി. പ്രമോദ് കുമാര്‍ പറഞ്ഞു. രോമവും നഖത്തിന്റെ കാല്‍പാടുകള്‍ എന്നിവയും വനം വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. രണ്ട് ക്യാമകള്‍ വനം വകുപ്പ് പട്ടിയുടെ അവശിഷ്ടം കിടക്കുന്നതിന് സമീപത്തായി സ്ഥാപിച്ചു.
0 Comments