മൂന്നാറിൽ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്ന പരാതി; നായകളെ പിടികൂടി കൊണ്ടുപോയ വാഹനം കസ്റ്റഡിയിൽ

 



ഇടുക്കി: ഇടുക്കി മൂന്നാറിൽ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കി എന്ന പരാതിയിൽ നായകളെ പിടികൂടി കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്.

ഇടുക്കി അനിമൽ റസ്‌ക്യൂ ടീം അംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ കുഴിച്ചുമൂടി എന്ന് പറയുന്ന സ്ഥലത്ത് പോലീസ് ഇന്ന് പരിശോധന നടത്തിയേക്കും. നായ്ക്കളെ പഞ്ചായത്ത് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേർക്കാണ് മൂന്നാറിൽ തെരുവ് നായയുടെ കടിയേറ്റത്. വിദ്യാർഥികൾക്കുൾപ്പടെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്. എന്നാൽ പിടികൂടിയ 200ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമൽ റെസ്‌ക്യൂ സംഘത്തിന്റെ പരാതി.

Post a Comment

0 Comments