തൃശിലേരി: തിരുനെല്ലി പഞ്ചായത്ത് ബഡ്‌സ് പാരഡൈസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനന്തവാടി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനത്തിനായ് തയ്യല്‍ മെഷീന്‍ സ്‌നേഹ സമ്മാനമായ് നല്‍കി. തയ്യല്‍ മെഷീന്‍ വാര്‍ഡ് മെമ്പര്‍ ജയ കെജി ഏറ്റുവാങ്ങി. ചേമ്പര്‍ പ്രസിഡന്റ് ഡോക്ടര്‍ സി.കെ രഞ്ജിത്ത്, സെക്രട്ടറി ഡോക്ടര്‍ ബ്ലെസിറ്റ് എബ്രഹാം, മുന്‍ പ്രസിഡന്റ് വിജയകുമാര്‍, സന്ധ്യ, സിന്ദു , വിജയ്,ദീപേഷ് ബഡ്‌സ് സ്കൂൾ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments