ചങ്ങനാശ്ശേരിയില്‍ കെഎസ്‌യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

 


കോട്ടയം: ചങ്ങനാശ്ശേരിയില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചങ്ങനാശ്ശേരി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്‍പിലാണ് ഇന്നലെ വൈകുന്നേരം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

എസ് ബി കോളേജ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം. ഭിന്നതയെ തുടര്‍ന്ന് ഇത്തവണ എസ് ബി കോളേജില്‍ കെഎസ്‌യു രണ്ടായാണ് മത്സരിച്ചത്.കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നൈസാം ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച് താഴെയിട്ടു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഡെന്നിസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും , എസ് ബി കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ആണ് ഏറ്റുമുട്ടിയത്.


Post a Comment

0 Comments