വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഷിമാഡ്സു യു.വി–വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ ഉദ്ഘാടനം

 



ചെമ്പേരി (കണ്ണൂർ):വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വകുപ്പ് കീഴിലുള്ള കെമിസ്ട്രി ലാബിൽ, ഏറ്റവും പുതിയ ഷിമാഡ്സു യു.വി–വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ സ്ഥാപിച്ച് സ്പെക്ട്രം ലാബ് ഉദ്ഘാടനം ചെയ്തു.

തലശേരി അതിരൂപതാ മെത്രാപ്പോലീത്തയും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് അധ്യക്ഷത വഹിച്ചു.

ബർസാർ ഫാ. ലാസർ വരമ്പകത്ത്, വകുപ്പ് മേധാവി പ്രൊഫ.  കെ.വി.ജോർജ് , കെമിസ്ട്രി കോഴ്സ് ലീഡർ ഷിജിത്ത് തോമസ്, അധ്യാപകരായ ജ്യോതി സി. മേരി, റിയ റോസ് മാത്യു, ജോമി ജോസ്,ഡോമിനിക്ക് എൻ. തോമസ്,  പി.വി.ലീന ,  കെ.എസ്.ജെസ്റ്റി,  എം കെ സുധീപ്എന്നിവർ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.

പുതിയ ഉപകരണം പരിസ്ഥിതി ശാസ്ത്രം, കാർഷിക ഗവേഷണം, മരുന്നുസസ്യ വിശകലനം, ഭക്ഷ്യസുരക്ഷ, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി തുടങ്ങി നിരവധി മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങൾ ഒരുക്കും.

നൈട്രേറ്റ്, ഫോസ്‌ഫയ്റ്റ്, ഹെവി മെറ്റൽ മലിനീകരണം കണ്ടെത്തി വളപ്രയോഗം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും, ഇലകളിലെ രാസമാറ്റങ്ങൾ പഠിച്ചു രോഗബാധ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ഈ ഉപകരണം ഉപയോഗിക്കാം. അതുപോലെ തന്നെ കാപ്പി, ചായ, തേൻ, പഴങ്ങൾ എന്നിവയിലെ പോളിഫീനോൾ, ആന്റിഓക്സിഡന്റ് എന്നിവയുടെ അളവ് നിർണയിക്കാനും ഈ മെഷീൻ ഉപയോഗിക്കാവുന്നതാണ്. പരിസ്ഥിതി നിരീക്ഷണം, മലിനീകരണ നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഈ ഉപകരണത്തിന് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു

Post a Comment

0 Comments