കേരള മെഡിക്കല്‍ കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റിന് കാലതാമസം; രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍

 



തിരുവനന്തപുരം: കേരള മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് മാസങ്ങള്‍ കാത്തിരിക്കണം. പഠനശേഷം ഇന്റേണ്‍ഷിപ്പിന് കയറാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. അന്വേഷണത്തിന് മറുപടി ഇല്ലെന്നും വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു

അപേക്ഷകള്‍ കൂടുതലെന്നും, സാങ്കേതിക പിഴവുകളുണ്ടെന്ന് കെഎംഎസ്‌സി. കൗണ്‍സില്‍ വേര്‍തിരിച്ചു കാണുന്നു എന്ന പരാതിയും വിദ്യാര്‍ഥികള്‍ക്കുണ്ട്. പുറത്ത് നിന്ന് എംബിബിഎസ് പഠിച്ച് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടേതാണ് ആക്ഷേപം.

കേരളത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്നും പുറത്ത് നിന്ന് പഠിച്ച് എത്തുന്ന കുട്ടികള്‍ക്ക് മാത്രമാണ് മാസങ്ങള്‍ സര്‍ട്ടിഫിക്കറ്റിന് കാത്തിരിക്കേണ്ടി വരുന്നത്. പരിഹാരത്തിനായി മനുഷ്യവകാശ കമ്മീഷന് മുന്നില്‍ വരെ പരാതിയുമായി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. എന്നാല്‍ പരിഹാരമൊന്നും ലഭിച്ചില്ല.

Post a Comment

0 Comments