സർക്കാരിൻ്റെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് ഇൻഡ്യ മുന്നണി

 


ന്യൂഡൽഹി: സർക്കാരിൻ്റെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് ഇൻഡ്യ മുന്നണി. മെഷീൻ റീഡബിൾ വോട്ടർ പട്ടിക നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല. യുപിയിൽ BLO മാരുടെ പട്ടികയിൽ നിന്നും യാദവ, മുസ്‌ലിം വിഭാഗത്തിൽപെടുന്നവരെ മാറ്റി. എന്തിനാണ് SIR നടപ്പാക്കുന്നതെന്ന് കമ്മീഷൻ വിശദീകരിച്ചില്ലെന്നും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു.

ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂർവമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഗ്യാനേഷ് കുമാർ ബിജെപിയുടെ വക്താവായി മാറിയെന്നും ഇൻഡ്യ സഖ്യത്തിലെ ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഇന്ന് ചേർന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്.

Post a Comment

0 Comments