ദില്ലി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം സ്ഥിരീകരിച്ച് വ്യോമസേന. വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് വീരമൃത്യുവരിച്ചുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. അതേസമയം, അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. എയര്‍ഷോയുടെ അവസാനദിവസമായ ഇന്നാണ് ദാരുണമായ അപകടമുണ്ടായത്. പൈലറ്റിന്‍റെ മരണത്തിൽ ആഘാതദുഖം രേഖപ്പെടുത്തിയ വ്യോമസേന കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും അറിയിച്ചു

0 Comments