കൊട്ടിയൂർ :പാലുകാച്ചി മലയുടെ അടിവാരത്ത് കടുവയുടെ മുരൾച്ച കേട്ടതായി പ്രദേശവാസികൾ. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിച്ച് കടുവയെ വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു, ഞായറാഴ്ച വൈകിട്ട് ആണ് പാലുകാച്ചി മലയുടെ അടിവാരത്ത് കടുവയുടെ മുരൾച്ച രവധിതവണ കേട്ടത്. മുൻപും ഇവിടെ കടുവയുടെയും പുലിയുടെയും സാന്നിധ്യം ഉള്ളതാണെന്നും നിരവധി വളർത്തു മൃഗങ്ങളെ കടിച്ചു കൊന്ന നിലയിലും ഭക്ഷിച്ച നിലയിലും കണ്ടെത്തിയതായും പ്രദേശവാസികൾ പറഞ്ഞു .വരും ദിവസങ്ങളിലും പ്രദേശത്ത് പെട്രോളിങ് നടത്തുമെന്നും വനംവകുപ്പ് അറിയിച്ചു.

0 Comments