ശബരിമല നട നാളെ തുറക്കും; മണ്ഡലകാല തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ

 

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും. ഇതോടൊപ്പം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടക്കും. നാളെ വൈകുന്നേരം തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാകും നട തുറക്കുന്നത്.

പരാതികളില്ലാത്ത തീർത്ഥാടന കാലമാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ദർശനത്തിനായി ഓൺലൈനായും സ്പോട്ട് ബുക്കിംഗ് വഴിയും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതിദിനം 90,000 പേർക്കാണ് പ്രവേശനം. ഇതിൽ 70,000 പേർക്ക് ഓൺലൈൻ വഴിയും 20,000 പേർക്ക് തത്സമയ ബുക്കിംഗ് വഴിയുമാണ് അവസരം.തീർത്ഥാടകർക്ക് വരിനിൽക്കുന്നതിനായി പമ്പയിൽ 10 പുതിയ നടപ്പന്തലുകളും, ഒരേസമയം 4,000 പേർക്ക് വിശ്രമിക്കാൻ മണപ്പുറത്ത് ജർമൻ സാങ്കേതിക വിദ്യയിലുള്ള പന്തലും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 14-നാണ് മകരവിളക്ക്.

Post a Comment

0 Comments