ഇരിട്ടി :- അഖില ലോക മെൻ്റൽ ഹെൽത്ത് ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്ക് പരിധിയിൽപ്പെട്ട 30 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി അനുഷ മരിയ ഫ്രാൻസീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആദി ലക്ഷ്മിയും, വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ജോൺ ടൈറ്റസും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളോടൊപ്പം 3000, 2000, 1000 എന്നിങ്ങനെ കാഷ് പ്രൈസും നൽകി. കൂടാതെ ഉന്നതനിലവാരം പുലർത്തിയ 10 കുട്ടികൾക്ക് പ്രത്യേക പ്രോൽസാഹന സമ്മാനങ്ങളും നൽകി.
മത്സരത്തിന് മുന്നോടിയായി "മാനസികാരോഗ്യം ഇന്നിൻ്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി വടക്കേക്കര ക്ലാസ്സ് എടുത്തു .സബ് റീജിയൻ ജനറൽ കൺവീനർ കെ.സി അബ്രാഹം, പേരാവൂർ യൂണിറ്റ് പ്രസിഡൻ്റ് ജോസഫ് വടശ്ശേരി എന്നിവർ ആശംസകൾ നേർന്നു.
.jpg)
0 Comments