മുള്ളൻകൊല്ലി :മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പത്താം വാർഡും പതിനൊന്നാം വാർഡും ബന്ധിപ്പിക്കുന്ന മുതലമാരൻ ഉന്നതിയുടെ റോഡിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് കരിമാൻ കുന്നേൽ നിർവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞി തോപ്പിൽ, പതിനൊന്നാം വാർഡ് മെമ്പർ പുഷ്പവല്ലി നാരായണൻ, വാർഡ് വികസമിതി കൺവീനർമാർ മനുമോൻ ഐക്കര ,ടോണി, ഊരുമൂപ്പൻ സുകുമാരൻ, ഷാജി തേക്കും കാട്ടിൽ ,ചാക്കോ കട്ടിക്കാനായി, പ്രമോട്ടർ രദീല എന്നിവർ പങ്കെടുത്തു

0 Comments