തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണങ്ങളിൽ മാതൃക പെരുമാറ്റച്ചട്ടം പാലിക്കണം

 



കണ്ണൂർ:തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയിൽ പ്രചരണങ്ങൾ നടത്തരുതെന്ന് എം സി സി ജില്ലാതല മോണിറ്ററിംഗ് സമിതി അറിയിച്ചു. കണ്ണൂർ കോർപ്പറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തിരഞ്ഞെടുപ്പ് പരസ്യ ബോർഡ് ഡിവിഷനിലെ എല്ലാ പൊതുറോഡിലുമുള്ള ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകളിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നതായും ഇവ ഉടനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ എം സി സി ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം തീരുമാനിച്ചു.

Post a Comment

0 Comments