കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

 


കൊച്ചി: കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. സ്വർണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.

എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രം എന്നും സത്യവാങ്മൂലത്തിലുണ്ട്. കോഴിക്കോട് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

Post a Comment

0 Comments