പുത്തൂർ മൃഗശാലയിൽ തെരുവുനായുടെ ആക്രമണം; പത്തുമാനുകള്‍ ചത്തു

 

തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിൽ വെച്ചാണ് മാനുകൾക്ക് നേരെ ആക്രമണമുണ്ടായത്. മൃഗശാലയുടെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പരിശോധനയും അന്വേഷണവും നടത്തുന്നതിനായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments