'ഹൂ കെയേഴ്സ്, വീ കെയർ, തോറ്റ് പോകരുത്, സ്വപ്നങ്ങള്‍ തിരികെപ്പിടിക്കാൻ സ‌ർക്കാ‌‌ർ കൂടെയുണ്ട്'; മന്ത്രി വീണാ ജോ‌‍ർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 



തിരുവനന്തപുരം: ശാരീരികവും മാനസികവുമായ പീഡനങ്ങളും തിക്താനുഭവങ്ങളും അനുഭവിക്കുന്ന സ്ത്രീകൾക്ക് താങ്ങാകാൻ സർക്കാരും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാമെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 181 എന്ന ടോൾ ഫ്രീ നമ്പർ എന്ന 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മന്ത്രിയുടെ ഉറപ്പ്. ജീവിതത്തില്‍ തോറ്റ് പോകരുത്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

Post a Comment

0 Comments