ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ത നാർബുധ നിർണയ ക്യാമ്പ് നടത്തി. യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സ്വസ്ഥ മഹിളാ സ്വസ്ഥഭാരത് എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. നേരത്തെയുള്ള അവബോധത്തിലൂടെയും, പരിശോധനയിലൂടെയും, പ്രാരംഭ ലക്ഷണത്തിലൂടെയും, സ്വയം പരിശോധനയിലൂടെയും സ്തനാർബുധം കണ്ടെത്താൻ കഴിയുമെന്ന് ഇവർ വ്യക്തമാക്കി. സ്കൂളിലെ മുതിർന്ന പെൺകുട്ടികൾക്കും അധ്യാപികമാർക്കുമാ യാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പ്രിൻസിപ്പൽ ഡോക്ടർ ഗീത തമ്പി വൈസ് പ്രിൻസിപ്പൽ ലിയാ ജോസഫ് എന്നിവർ പ്രസംഗിച്ചു. നല്ല പാഠം കോർഡിനേറ്റർമാരായ ലിനറ്റ് ജേക്കബ്, ഹിൽഡ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments