പനമരം: കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ മാനന്തവാടി ബ്ലോക്ക് കൺവെൻഷൻ പനമരം ലയൺസ് ഹാളിൽ വെച്ച് നടന്നു. സംഘടയുടെ വയനാട് ജില്ലാ പ്രസിഡണ്ട് ഗിരീഷ് പി.സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഷാജി കെ.കെ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പ്രമോദ് ഇ.പി പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി മുഹമ്മദ് ആഷിഖ് സംഘടന റിപ്പോർട്ടും, ബ്ലോക്ക് ട്രഷറർ ജോമോൻ കെ.ജെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജോൺസൻ വൈത്തിരി, ബത്തേരി ബ്ലോക്ക് സെക്രട്ടറി പ്രദീപൻ ചീരാൽ, സന്തോഷ് പി, പ്രതീഷ് കാട്ടിക്കുളം എന്നിവർ സംസാരിച്ചു. പ്രകാശൻ പനമരം സ്വാഗതവും റെജി നന്ദിയും പറഞ്ഞു.

0 Comments