കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ആദിൽ മാതൃകയായി




മാനന്തവാടി:കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി മാതൃകയായി ആദിൽ. 

 മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട്  ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആയ ആദിലിന് ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് 18000 രൂപ കിട്ടിയത്.ഇത് അദ്ദേഹം ഉടൻ തന്നെ മാനന്തവാടി ട്രാഫിക് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മമ്മൂട്ടി എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത് എന്നും അദ്ദേഹത്തെ കണ്ടെത്തി

മാനന്തവാടി ട്രാഫിക് എസ് ഐ   അജിത്ത്,ഉദ്യോഗസ്ഥൻ രതീഷ് , എന്നിവരുടെ നേതൃത്വത്തിൽ ക്യാഷ് തിരിച്ചു ഏൽപ്പിക്കുകയും ആയിരുന്നു

Post a Comment

0 Comments