സര്‍ഗോത്സവം 2025: പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു




പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവം 2025 ന്റെ പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് കലക്ടറേറ്റ് മൈതാനിയില്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, 120 ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. ഡിസംബര്‍ 28 ന് കൊടിയേറുന്ന കലാമാമാങ്കം 30 ന് അവസാനിക്കും.

കണ്ണൂര്‍ ഐ ടി ഡി പ്രോജക്ട് ഓഫീസര്‍ ആര്‍ രാജേഷ് കുമാര്‍, കമ്മിറ്റി കണ്‍വീനര്‍മാരായ കെ ബിന്ദു, കെ മധുസൂദനന്‍, കെ.വി രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments