ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജുവും; സൂര്യകുമാർ നയിക്കും

 

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. കഴിഞ്ഞ തവണ ലോകകപ്പ്‌ ടീമുലുണ്ടായിട്ടും സഞ്‌ജുവിന്‌ ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ്‌ പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ​ശുഭ്മാൻ ​ഗിൽ ടീമിൽ ഇടം നേടിയില്ല. ഇഷാൻ കിഷനും റിങ്കു സിങും ടീമിലേക്ക് തിരിച്ചെത്തി.

Post a Comment

0 Comments