പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്




ഐടിഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി വയനാട് ജില്ലയിലെ ഐടിഐ കളുടെ സംയുക്താഭിമുഖ്യത്തിൽ, കെഎംഎം ഗവൺമെൻ്റ് ഐടിഐ,കൽപ്പറ്റയിൽ വെച്ച് ഡിസംബർ 22നു തിങ്കളാഴ്ച രാവിലെ 9.30 മുതൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് ഷിപ്പ് മേള (PMNAM) സംഘടിപ്പിക്കുന്നു.അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കുന്നതും പരിശീലനം പൂർത്തിയാക്കുമ്പോൾ ദേശീയ അപ്രൻ്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ലഭിക്കുന്നതും ഈ പരിശീലനത്തെ കൂടുതൽ ആകർഷകമാക്കുന്നു.തൊഴിൽ ദാതാക്കൾക്കും ഐടിഐ പാസ്സായ ട്രെയിനികൾക്കും മേളയിൽ പങ്കെടുക്കാം ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് (ഡീസൽ ), ഇലക്ട്രോണിക്സ് മെക്കാനിക്,ഹോസ്പിറ്റാലിറ്റി പ്ലംബർ,ഇലക്ട്രിഷ്യൻ തുടങ്ങി വിവിധ ട്രേഡുകളിൽ പരിശീലനം ലഭിച്ച കാൻഡിഡേറ്റുകൾ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് :പ്രിൻസിപ്പൽ കെഎംഎം ഗവൺമെന്റ്റ് ഐടിഐ

കൽപ്പറ്റ വയനാട് ഫോൺ:9447426515

Post a Comment

0 Comments