കനത്ത പുകമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം; 25 പേർക്ക് പരിക്ക്

 



ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളെയും വലച്ച് ശക്തമായ പുകമഞ്ഞ്. കാഴ്ചാ പരിധി പൂജ്യമായി. ‍ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പുകമഞ്ഞിനെത്തുടർന്ന് ഡൽഹി- ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. കൂട്ടിയിടിയെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഇത് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

അതിശൈത്യത്തിലേക്കെത്തിയ ഡൽഹിയിൽ സമീപസ്ഥിതി കുറച്ചുനാൾ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി 14 ഡിഗ്രിയും പുലർച്ചെ 10 ഡിഗ്രിയുമാണ് ഡൽഹിയിലെ താപനില. ഇതോടൊപ്പമാണ് പുകമഞ്ഞും രൂക്ഷമായി തുടരുന്നത്. അതേസമയം പാർലമെന്റിലടക്കം വിഷയം ഉയർത്തിയിട്ടും വിഷയത്തിൽ യാതൊരു നടപടിയും സംസ്ഥാന- കേന്ദ്ര സർക്കാരുകളിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.

Post a Comment

0 Comments