തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെയെന്ന് രത്തന്‍ യു ഖേല്‍ക്കര്‍

 



തിരുവനന്തപുരം:തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത്. എസ്‌ഐആര്‍ നടപടി ബോധപൂര്‍വം വോട്ടര്‍മാരെ ഒഴിവാക്കാന്‍ ആണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കണ്ടെത്താനുള്ള വോട്ടര്‍മാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഐഎം കോണ്‍ഗ്രസും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. കണ്ടെത്താനുള്ള വോട്ടര്‍മാരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരിശോധിക്കാന്‍ അവസരം ഉണ്ടാകുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

Post a Comment

0 Comments