ബത്തേരി: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി 'സംവദിക്കാം ലഹരിക്കെതിരെ' എന്ന പേരില്‍ 'ലഹരിമുക്ത നവകേരളം സാധ്യതകളും വെല്ലുവിളികളും ' എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ല തല ഡിബേറ്റ് മത്സരം ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ 26.12.2025 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് സംഘടിപ്പിക്കും.ഒരു കോളേജില്‍ നിന്നും രണ്ടുപേരടങ്ങിയ ഒരു ടീമാണ് പങ്കെടുക്കേണ്ടത്. ടീമില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പേര്, കോളേജ്, കോണ്‍ടാക്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കേണ്ടതാണ്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 3000 രൂപയും പ്രശസ്തിപത്രവും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 രൂപയും പ്രശസ്തിപത്രവും എക്‌സൈസ് വകുപ്പ് നല്‍കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍: 9744 562955 മാനന്തവാടി താലൂക്ക്: 6238 645208 വൈത്തിരി താലൂക്ക്: 99464023 44 സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 7012843876

0 Comments