കീഴ്പ്പള്ളി വി. ചാവറ കുര്യാക്കോസ് ഇടവകയും അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി ബോൺ നത്താലെ - 2K25 സംഘടിപ്പിച്ചു

 




കീഴ്പ്പള്ളി:  കീഴ്പ്പള്ളി വി. ചാവറ കുര്യാക്കോസ് ഇടവകയും അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി ബോൺ നത്താലെ - 2K25 സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ടൗണിലേയ്ക്ക് ക്രിസ്മസ് സന്ദേശ യാത്ര നടത്തി.തുടർന്ന് നടന്ന ക്രിസ്മസ് രാവിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 

സമ്മേളനത്തിന് കീഴ്പ്പള്ളി അൽഫോൻസാ സ്കൂൾ മാനേജർ സിസ്റ്റർ അന്നമ്മ അധ്യക്ഷത വഹിച്ചു. വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. മാർട്ടിൻ കിഴക്കേ തലക്കൽ മുഖ്യപ്രഭാഷണം നടത്തി.കീഴ്പ്പള്ളി ചാവറ ഇടവക വികാരി ഫാ. അലക്സ് നിരപ്പേൽ അനുഗ്രഹ പ്രഭാഷണം നടത്തി.കീഴ്പ്പള്ളി വാർഡ് മെമ്പർ  വത്സമ്മ ജോസ് പുത്തൻപുരയ്ക്കൽ, വ്യാപാര വ്യവസായ ഏകോപന സമിതി സെക്രട്ടറി റഷീദ് പാലേരി, സിഎംസി കോൺവെൻറ് സുപ്പീരിയർ റവ.സിസ്റ്റർ ലിനറ്റ് ,കീഴ്പ്പള്ളി ഇടവക കോഡിനേറ്റർ ജോസ് പ്രകാശ് , അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ  എന്നിവർ സംസാരിച്ചു. ക്രിസ്മസ് സന്ധ്യയിൽ കരോൾ ഗാനങ്ങൾ, പാപ്പ ഡാൻസ്, ക്രിസ്തുമസ്സ് സന്ദേശ ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

തുടർന്ന് കീഴ്പ്പള്ളി ടൗണിൽ അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്കേറ്റിംഗ് കുട്ടികൾ അണിനിരന്ന സ്കേറ്റിംഗ് ഷോയും നടന്നു.

Post a Comment

0 Comments