സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ 40 കേസുകള്‍ തീര്‍പ്പാക്കി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി മനോജ് കുമാര്‍, കമ്മീഷന്‍ അംഗം അഡ്വക്കറ്റ് മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ 54 കേസുകള്‍ പരിഗണിച്ചു. 14 കേസുകള്‍ വിശദമായ പരിശോധനക്ക് വിടുകയും ചെയ്തു.
ശോചനീയാവസ്ഥയിലായിരുന്ന തില്ലങ്കേരി യുപി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പുതിയ സംവിധാനം ഒരുക്കിയതായി ചെയര്‍മാന്‍ പറഞ്ഞു. തില്ലങ്കേരി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

0 Comments