സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്; പവന് 99,000 കടന്നു





കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് 800 രൂപ ഉയർന്ന് വീണ്ടും 99,000 കടന്നു. 99,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയിലെത്തി.

ഡിസംബർ 15 ന് സ്വർണവിലയിൽ രേഖപ്പെടുത്തിയ 99,280 രൂപയാണ് നിലവിലെ സർവകാല റെക്കോർഡ്. ഈ സ്ഥിതി തുടർന്നാൽ പവൻവില വർഷാവസാനത്തോടെ ലക്ഷം കടക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്.

രണ്ട് ദിവസമായി 98,400 രൂപയില്‍ നിന്നിരുന്ന വിപണിവിലയാണ് ഇന്ന് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. വില റെക്കോർഡിലേക്ക് ഉയർന്നതോടെ സ്വര്‍ണം വാങ്ങാന്‍ വരുന്നവരേക്കാള്‍ വില്‍ക്കാന്‍ വരുന്നവരാണ് കൂടുതലെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

3% ജിഎസ്ടി, കുറഞ്ഞത് 5% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവ പരിഗണിച്ചാൽ 1.15 ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഇപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ കഴിയൂ.

വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 5 രൂപ ഉയർന്ന് റെക്കോർഡ് വിലയായ 218 രൂപയിലെത്തി. സ്വർണത്തിന് കിട്ടുന്ന അതേ സുരക്ഷിത നിക്ഷേപപ്പെരുമ വെള്ളിക്കും രാജ്യാന്തര വിപണിയിലുണ്ട്.



Post a Comment

0 Comments