തിരുവനന്തപുരം: വിസി നിയമനത്തിൽ കോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് വാദം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഗവർണർ.
എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ല. സേർച്ച് കമ്മിറ്റിയെ വെച്ച് കോടതി വിസിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും ഗവർണർ.
സാങ്കേതിക സര്‍വകലാശാല വിസി ആയി സിസ തോമസിനെ നിയമിക്കണമെന്ന് സുപ്രിംകോടതിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഡോക്ടര്‍ പ്രിയ ചന്ദ്രനെ ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി നിയമിക്കണം. കോടതി നേരത്തെ റദ്ദാക്കിയ പേരാണ് മുഖ്യമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നും ചാന്‍സ്‌ലര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
സജി ഗോപിനാഥിന്റെയും എം.എസ് രാജശ്രീയുടെയും പേരുകളായിരുന്നു മുഖ്യമന്ത്രി വിസി നിയമനത്തിനായി നിര്‍ദേശിച്ചിരുന്നതെങ്കിലും രണ്ട് പേരുകളും അവഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ഇരു സര്‍വകലാശാലയ്ക്കുമുള്ള വിസിമാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. സിസ തോമസ് സര്‍വകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി തനിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ എടുത്തുപറയുന്നുണ്ട്. ഇതിനായി ചില മാധ്യമങ്ങളെ മുഖ്യമന്ത്രി കൂട്ടുപിടിച്ചെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു

0 Comments