കേളകം : വന്യമൃഗശല്യത്തിൽ ഇനിയൊരും ജീവനും പൊലിയില്ല എന്ന് വാഗ്ദാനം ചെയ്ത് യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു. ഉണരണം കേരളം ഉയരണം കേളകം എന്ന തലക്കെട്ടോടെയുള്ള പത്രിക കെ.പി.സി.സി അംഗം ലിസി ജോസഫ് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് മണ്ണാർക്കുളത്തിന് നൽകി പ്രകാശനം ചെയ്തു. വനാതിർത്തി പ്രദേശത്തെ ആന മതിൽ നിർമ്മാണം പൂർത്തീകരണം, പഞ്ചായത്തിലെ കർഷകരെ മികച്ച ഉൽപ്പാദകരാക്കുവാൻ പ്രത്യേക പദ്ധതി, ചീങ്കണ്ണി, ബാവലി പുഴകളെ സംയോജിപ്പിച്ച് റിവർ ടൂറിസം പദ്ധതി, യുവാക്കൾക്ക് തൊഴിൽ അവസരം വർദ്ധിപ്പിക്കുവാൻ മിനി ഐ.ടി പാർക്ക്, കേളകം ടൗണിലെ പാർക്കിംഗ് പ്രശ്നത്തിന് ശാശ്വത പരിഹാരം, പഞ്ചായത്തിൻ്റെ പരിധിയിലെ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടികൾക്കായി ബഡ്സ് സ്കൂൾ, കർഷകർക്കായി അഗ്രോ-കേളകം എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ, കേളകം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് മർട്ടി പർപ്പസ് ഗാന്ധി സ്ക്വയർ, യുവാക്കൾക്കായി ആധുനിക സജ്ജീകരണങ്ങളോടെ ഇൻഡോർ ടർഫ്, കേളകം ടൗണിൻ്റെ വിവിധയിടങ്ങളിൽ സൗജന്യ ഇൻ്റെർനെറ്റ് സംവിധാനം എന്നിങ്ങനെ 51 വാഗ്ദാനങ്ങൾ യു.ഡി.എഫ് പ്രകടന പത്രികയിൽ പറയുന്നു. യു.ഡി.എഫ് കൺവീനർ കബീർ പുത്തൻപുരം, വർഗ്ഗീസ് ജോസഫ് നടപ്പുറം, സണ്ണി പേഴുംകാട്ടിൽ, ഡോ.ജോർജ്ജ് തുരുത്തിക്കാട്ടിൽ, വിപിൻ ജോസഫ്,ജോയി വേളുപുഴ, എബിൻ പുന്നവേലിൽ,വിമൽ കൊച്ചുപുര, എന്നിവർ പ്രസംഗിച്ചു.

0 Comments