തിരുവനന്തപുരം: കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയ പ്രീണനമായിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ കാണിച്ച വര്‍ഗീയതയാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. തോറ്റിട്ടും സിപിഎം ജനങ്ങളോട് പെരുമാറുന്നത് അപമര്യാദയോടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'എല്ലാവര്‍ക്കും കൃത്യമായ ഉത്തരവാദിത്തം വീതിച്ചുനല്‍കിയിരുന്നു. ടീം യുഡിഎഫ് ഒത്തൊരുമിച്ചത് തന്നെയാണ് വിജയത്തിന്റെ പിന്നിലെ പ്രധാനഘടകം. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഞങ്ങളുടെ കൂടെയില്ലാതിരുന്ന ഇടതുസഹയാത്രികര്‍ ഇത്തവണ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് കരുതുന്നത്'. സതീശന്‍ പറഞ്ഞു.

0 Comments