ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ എട്ടരയ്ക്കുള്ള പ്രാർത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയിൽ എത്തുക. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ന്യൂദില്ലി ചാപ്ലിനിൽ ക്രിസ്ത്യൻ ഹയർ സെക്കൻ്ററി സ്കൂളിലാണ് പരിപാടി.

0 Comments