കേരള ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു



കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥ് ചുമതല ഏറ്റെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം സർവകലാശാല ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത്. വലിയൊരു ഉത്തരവാദിത്വമാണിത് തൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം വീണ്ടും തന്നെ പരിഗണിച്ചതെന്ന് സജി ഗോപിനാഥ് ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദിയെന്നും ഗവർണറെ ഉടൻ തന്നെ നേരിൽ കാണുമെന്നും വി സി പറഞ്ഞു.

മാതൃസ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിലെ കാലതാമസം മൂലമാണ് സജി ഗോപിനാഥ് ചുമതലയേൽക്കാൻ വൈകിയത്. മുഖ്യമന്ത്രി ഗവർണർ സമവായത്തിന് ശേഷം ആദ്യ നിയമനമാണ് ഡിജിറ്റൽ സർവകലാശാലയിൽ ഉണ്ടായിരിക്കുന്നത്. നാലുവർഷത്തേയ്ക്കാണ് നിയമനം ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments