പാലക്കാട്: പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ട കാർ കത്തുന്നത് കണ്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചപ്പോഴാണ് കാറിൽ മൃതദേഹം കണ്ടത്.
മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫിൻ്റേതാണ് കാർ. സംഭവം ആത്മഹത്യയാണോ എന്നാണ് സംശയം. തീപിടിത്തത്തിൽ കാർ പൂർണമായി കത്തിനശിച്ചു. കാർ ഉടമയുടേതാണ് മൃതദേഹം എന്നാണ് പൊലീസ് നിഗമനം

0 Comments