മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിന് സമീപമുള്ള റോളക്സ് ഹോട്ടലിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി 9.45-ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ഹോട്ടലിന്റെ അടുക്കള കത്തിനശിച്ചു. അടുക്കളയിൽ ആറോളം വലിയ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ വിവരം അറിഞ്ഞയുടൻ മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തക്കസമയത്ത് നടത്തിയ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീ മറ്റ് സിലിണ്ടറുകളിലേക്ക് പടരാതെ കെടുത്തുകയും, സിലിണ്ടറുകൾ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തതോടെയാണ് വലിയൊരു അപകടസാധ്യത ഒഴിവായത്.

0 Comments