ക്രൈസ്തവ സഭകൾക്കുള്ള അതൃപ്തി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; സിബിസിഐ




 ന്യൂഡൽഹി: ക്രൈസ്തവ സഭകൾക്കുള്ള അതൃപ്തി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സിബിസിഐ. പലപ്പോഴും ക്രിസ്ത്യാനികളോട് രണ്ടാംകിട പൗരന്മാർ എന്ന നിലയിൽ കേരള സർക്കാർ പെരുമാറുന്നുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതലായി പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാം എന്നായിരുന്നു മറുപടി.

'പലപ്പോഴും ക്രിസ്ത്യാനികളോട് രണ്ടാംകിട പൗരന്മാരെന്ന നിലപാട് കേരള സർക്കാരിന് ഉണ്ടായിട്ടുണ്ട്. എയ്ഡഡ് സ്‌കൂൾ നിയമന വിഷയത്തിൽ മറ്റൊരു വിഭാഗത്തിന് സർക്കാർ വിധിയനുസരിച്ച് സാധുവാക്കി നൽകിയപ്പോഴും ക്രിസത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾക്ക് അത് അനുവദിക്കാത്തത് മോശമായി തന്നെയാണ് കാണുന്നത്. അതിൽ അതൃപ്തിയുണ്ടായിട്ടുണ്ട്' എന്നാണ് മാത്യു കോയിക്കൽ പറഞ്ഞത്

Post a Comment

0 Comments