മുട്ടില്‍: ആഗോളതലത്തില്‍ അറബി ഭാഷയ്ക്കുള്ള സ്വാധീനവും തൊഴില്‍സാധ്യതകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാഷാ പഠനത്തിന് പ്രസക്തിയേറുന്നതായി വയനാട് ജില്ല അസി.കലക്ടര്‍ അര്‍ച്ചന ഐ.പി.എസ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അറബി ഭാഷ ഏറ്റവും വലിയ സാമ്പത്തിക സാംസ്‌കാരിക വിനിമയ ഉപാധികളിലൊന്നായി മാറിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വകുപ്പ് മേധാവി ഡോ.നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.കെ മൊയ്തു മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ പരിപാടിയെ അഭിസംബോധ ചെയ്തു. യുവ സംരംഭകനും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നസീര്‍ ഗസ്സാലി അറബ് തൊഴില്‍ വിപണിയിലെ വിപുലമായ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ മാഗസിനുകളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.കെടെറ്റ് കരസ്ഥമാക്കിയ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് അനസ്,എന്‍ സി സി ദേശീയ ക്യാമ്പില്‍ പങ്കെടുത്ത മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഇസ്മാഈല്‍ എന്നിവരെ ആദരിച്ചു.അരീക്കോട് എസ്എസ്എ കോളേജ് അസി.പ്രഫസര്‍ ഡോ.അബ്ദുല്ല നജീബ്, ശൈല കെ.എച്ച്,ഡോ.യൂസഫ് നദ്‌വി,ഡോ.മുഹമ്മദ് സഈദ്,ആസില്‍ കെ,അബ്ബാസ് വാഫി, ശഹീര്‍ പി.പി,സകിയ്യ കെ.കെ എന്നിവര്‍ സംസാരിച്ചു.

0 Comments