ചുങ്കക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടന്നു.
ആഘോഷത്തിന് നിയുക്ത കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ക്രിസ്മസ് കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നൽകി. ഹെഡ് മാസ്റ്റർ ഇ ആർ വിജയൻ, എസ് എം സി ചെയർമാൻ വിനോദ് വട്ടുകുളം, പ്രീ പ്രൈമറി പ്രസിഡൻറ് അഞ്ജലി വിപിൻ,സീനിയർ അധ്യാപകൻ ഷാവു കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി പാപ്പാ ഫെസ്റ്റ്, ക്രിസ്മസ് കരോൾ ഗാനം എന്നിവ നടത്തി.തുടർന്ന് കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകി.
0 Comments