കണിച്ചാർ:ഇന്ദിരാ ജനശ്രീ ചെങ്ങോം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ജിൽസൺ ഇടത്തിലാലിനും ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച ലിസമ്മ ജോസഫ് മംഗലത്തിനും സ്വീകരണം നൽകി. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഉഷ അശോകൻ അദ്ധ്യക്ഷ യായി. ഈശ്വരപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സന്തോഷ് പള്ളിപ്പാടൻ, ആറാം വാർഡ് മെമ്പർ ജിൽസൻ ഇടത്തിനാൽ, ബ്ലോക്ക് മെമ്പർ ലിസമ്മ മംഗലത്തിൽ,ട്രഷറർ ജോൺ കല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments