എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി. വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും കൂടി ക്രിസ്മസ് കരോൾ നടത്തി.
എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മുട്ടിൽ പഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, വിജി ജിജിത്ത്, ആർ കീർത്തി, പി എം മഹേശ്വരി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ , സാബു സി വയനാട്, സി വി ശശികുമാർ, ജിസ്ന ജോഷി, പി ജി ജ്യോതി, അമൃത മോഹൻ, ജിൻസി അനു എന്നിവർ നേതൃത്വം നൽകി.

0 Comments