എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. ആശങ്കകള്‍ ഇല്ലന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ 72 മണിക്കൂര്‍ നിര്‍ണായകമാണ്. സങ്കീര്‍ണതകള്‍ സ്വഭാവികമാണെന്നും മറികടക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു.

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാല്‍ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്. ഇന്നലെയാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായിരുന്നു ദുര്‍ഗയുടേത്.

Post a Comment

0 Comments