കൊന്നക്കാട് :കഴിഞ്ഞ അഞ്ച് വർഷം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് തങ്ങളിൽ ഒരാളായി പ്രവർത്തിച്ച പ്രിയപ്പെട്ട മെമ്പർക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം. വാർഡ് പ്രസിഡന്റ് ബോബി ചെറുകുന്നേൽ ആദ്യക്ഷനായി.ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി വി രാഘവൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ആൻഡ്രൂസ് വട്ടക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ഏത് നേരത്തും ഏതൊരു വിഷയത്തിലും സമീപിക്കാവുന്ന വ്യക്തിത്വം ആയിരുന്നു പി സി രഘുനാഥൻ എന്ന് ആൻഡ്രൂസ് വട്ടക്കുന്നേൽ പറഞ്ഞു.വാർഡിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പം എന്ന റരൊഗീ സ്വാന്തന പദ്ധതിക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ രഘു നാഥൻ നടത്തിയ ഇടപെടലുകൾ വിൻസെന്റ് കുന്നോല ഓർമിപ്പിച്ചു.പഞ്ചായത്ത് അംഗം മിനി മാത്യു, വിൻസെന്റ് കുന്നോല, ജോസ് ചെറുകുന്നേൽ, മാത്യു വെള്ളപ്പാനി,ജോർജ് വരാച്ചേരി തുടങ്ങിയവർ സംസാരിച്ചു.
0 Comments