പാലക്കാട്: ആൾക്കൂട്ട കൊലപാതക കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി എൻഎച്ച്ആര്‍സിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം.
അതേസമയം കൊല്ലപ്പെട്ട രാം നാരായണന്‍റെ മൃതദേഹം സംസ്കരിച്ചു. മതപരമായ ആചരങ്ങളോടെയായിരുന്നു സംസ്കാരം. ഇന്ന് പുലർച്ചെയാണ് രാംനാരായണിന്‍റെ മൃതദേഹം വിമാനമാർഗം ഛത്തീസ്ഘട്ടിലെത്തിച്ചത്.
കേസിൽ ഉൾപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പല പ്രതികളും കേരളത്തിന് പുറത്ത് കടന്നതായാണ് സൂചന . കേസിൽ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. ആൾക്കൂട്ടകൊലപാതകം , SC ST അതിക്രമം തടയൽ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തിസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.

0 Comments