പനമരം : കണിയായമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിലിറങ്ങിയ കടുവ കാടുകയറിയതായി സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. കടുവയുടെ കാല്‍പ്പാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സമീപത്തെ പാതിരി വനമേഖലയിലേക്ക് ആണ് കടുവ കയറിപ്പോയത്. പ്രദേശത്തെ തോട്ടങ്ങളിലും വന മേഖലയിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ഇതേ കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേ കടുവയുടെ പ്രജനന കാലമായതിനാല്‍ കടുവകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ സാധ്യതയുണ്ടെന്നും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശവാസികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യു 112 എന്ന കടുവയാണ് ഇവിടെയിറങ്ങിയത്. അഞ്ച് വയസുള്ള പൂര്‍ണ ആരോഗ്യവാനായ കടുവയാണിത്. കടുവ തിരികെ പോയതായി ഉറപ്പായ സ്ഥിതിക്ക് നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്നും ഡിഎഫ്ഒ പറഞ്ഞു.

0 Comments